മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ജൂൺ ആദ്യവാരം, സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി. മാളിയേക്കൽ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണം മെയ് 30 നകം പൂർത്തീകരിക്കുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും സിആർ മഹേഷ് എംഎൽഎ അറിയിച്ചു. കേരള റെയിൽവേ ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ അധികൃതർ അറിയിച്ചതിൻപ്രകാരം ഉദ്ഘാടന തീയതിക്കായി പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സി ആർ മഹേഷ് എംഎൽഎ കത്ത് നൽകി.

കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ പൂർത്തീകരിക്കുന്ന മേൽപ്പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം. മാളിയേക്കൽ റെയിൽവേ മേൽപ്പാലം 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയിലും ആണ് നിർമ്മിച്ചിരിക്കുന്നത്. റെയിൽവേ ഭാഗം ഒഴികെ 33 സ്പാനുകളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും, രണ്ട് അബട്ട് മന്റും ആണ് ഉള്ളത്.എല്ലാം പൂർത്തീകരിച്ചിട്ടുണ്ട് ഇവയുടെ ഭാഗം പിയർ ക്യാപ്പ് വരെ ആർ ബി ഡി സി കെ ആണ് നിർമ്മിച്ചിട്ടുള്ളത് സൂപ്പർ സ്ട്രക്ചർ റെയിൽവേ നേരിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലും ആയാണ് നിർമ്മിച്ചിരിക്കുന്നത്.കേരള റെയിൽവേ ബ്രിഡ്ജസ്റ്റ് ഡെവലപ്മെന്റ കോർപ്പറേഷൻ ആണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്

Advertisement