എൻസിസി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട: മാവേലിക്കര 8 കേരള ബറ്റാലിയനും കെ എസ് എം ഡി ബി കോളേജിലെ എൻസിസി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് ഉദ്ഘാടനം ചെയ്തു വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം തടയുക എന്ന ലക്ഷ്യവുമായാണ് റാലി സംഘടിപ്പിച്ചത് ലഹരിയുടെ ഉപയോഗം കുടുംബത്തെയും സമൂഹത്തെയും മനുഷ്യബന്ധങ്ങളെയും ഒരുപോലെ തകർക്കുന്നു എന്ന് തിരിച്ചറിവ് ജനങ്ങളിൽ ഉണ്ടാക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം.

യുവാക്കളിലാണ് മയക്കുമരുന്നിന്റെയും ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗം കൂടുതൽ കാണുന്നത്.അത് അവരുടെ ആരോഗ്യത്തെയും മാനസിക നിലയെയും ഒരുപോലെ തകർക്കുന്നു. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് നൂറിലധികം എൻ സി സി കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തിയത്. കോളേജിൽ നിന്നും ശാസ്താംകോട്ട ജംഗ്ഷനിലേയ്ക്ക് നടത്തിയ റാലിയിൽ കേണൽ വികാസ് ശർമ,ഡോ.കെ സി പ്രകാശ്, ക്യാപ്റ്റൻ ഡോ. ടി മധു,സുബൈദാർ മേജർ മധു ,എൻ സി സി ഓഫീസേഴ്സ്, ജി.സി.ഐ അഖില പി ഐ സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു

Advertisement