കരുനാഗപ്പള്ളി :പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന
കൊട്ടികലാശത്തിൽ സി.പി.എം നടത്തിയ സംഘർഷത്തിനിടയിൽ പരി
ക്കേറ്റ സി. ആർ. മഹേഷ് എം.എൽ എ ഉൾപ്പെടെ ഉള്ള യു.ഡി എഫ് പ്രവർത്തകർക്കെതിരെ എടുത്ത കേസിൽ എട്ട് പ്രവർത്തകരെ
പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഷഹനാസ്, ആർ.എസ് കിരൺ, വിപിൻ രാജ് , വരുൺ ആലപ്പാട്, രഞ്ജിത്ത്, സഫിലസ്, കിഷോർ,
പ്രസന്നൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏഴ് പ്രവർത്തകരെ റിമാൻ്റ് ചെയ്തു.
ചികിൽത്സയിൽ കഴിഞ്ഞ പ്രസന്നനെ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു.
അഡ്വ: ബി.ബിനു യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് വേണ്ടി
കോടതിയിൽ ഹാജരായി.
പോലീസ് സിപിഎം ആജ്ഞാനുസരണം വാദിയെ പ്രതിയാക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും സി ആർ മഹേഷ് എംഎൽഎ ഉൾപ്പെടെ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കേൽക്കുകയും യുഡിഎഫിന്റെ പ്രചരണ വാഹനങ്ങൾ തല്ലിത്തകർത്ത് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തുകയും ചെയ്തത് സി.പി.എമ്മും പോലിസും നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ ൻമാരായ അഡ്വ: കെ. എ. ജവാദും
ബി.എസ് വിനോദും പ്രസ്താവനയിൽ അറിയിച്ചു