പെണ്‍സുഹൃത്തിന് കേക്കുമായി വന്ന യുവാവിന് തേവലക്കരയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമെന്ന് പരാതി

Advertisement

കൊല്ലം. പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി വന്ന യുവാവിന് തേവലക്കരയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമെന്ന് പരാതി.പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദനമേറ്റത്

പെൺ സുഹൃത്തിനെ കാണാൻ കൊല്ലം തേവലക്കരയിലെ വീട്ടിലെത്തിയപ്പോൾ ആയിരുന്നു ആൾക്കൂട്ടമർദ്ദനം. 20 കാരൻറെ ശരീരത്തിൽ ഗുരുതര പരിക്കുകൾ. മണിക്കൂറുകളോളം കെട്ടിത്തൂക്കി മർദ്ദിച്ചുവെന്ന് യുവാവ് ചാനലുകളോട് പറഞ്ഞു.

യുവാവിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുണ്ടെന്ന് പൊലീസ്. ചെവിക്കുള്ളിൽ തീപ്പെട്ടിക്കൊള്ളി ഉരച്ച് കയറ്റി. തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ചു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ വായിലേക്ക് സോപ്പുവെള്ളം നിർബന്ധിച്ചു ഒഴിച്ചു നൽകി. സംഭവം നടന്നത്ചൊവ്വാഴ്ച പുലർച്ചെ. പെൺ സുഹൃത്തിന് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു മർദ്ദനം

പൊലീസ് എത്തിയാണ് യുവാവിനെ മോചിപ്പിച്ചത്. യുവാവിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കാതെ പോലീസ്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു