ചവറ ബിജെഎം സർക്കാർ കോളേജിന് റാങ്കുകളുടെ തിളക്കം

ഒന്നാം റാങ്ക് നേടിയ മില്‍ഡ മത്തായി,രണ്ടാം റാങ്ക് നേടിയ ആര്യാ കൃഷ്ണന്‍,മൂന്നാം റാങ്ക് നേടിയ മഞ്ജിമ മോഹന്‍
Advertisement

ചവറ. കേരള സർവകലാശാല നടത്തിയ ന്യൂ ജനറേഷൻ എം എസ് സി സൂവോളജി കോഴ്സിന്റെ രണ്ടാം ബാച്ച് ഫലം പുറത്തു വന്നപ്പോൾ ആദ്യ മൂന്നു റാങ്കുകളും ചവറ ബിജെഎം സർക്കാർ കോളേജ് നേടി. മിൽഡ മത്തായി 1709 മാർക്കൊടു കൂടി യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടി. ആര്യ കൃഷ്ണൻ  1707 മാർക്കോട് കൂടി രണ്ടാം റാങ്കും മഞ്ചിത മോഹനൻ 1701മാർക്ക്‌ മായി മൂന്നാം റാങ്കും നേടി. ആദ്യ 10 റാങ്കുകളിൽ ആറും ചവറ ബി ജെ എം സർക്കാർ കോളേജ് നു ലഭിച്ചു.

2020 മാർച്ചിലാണ് ചവറ BJM ഗവൺമെൻ്റ് കോളേജിൽ MSc സുവോളജി കോഴ്സ് അനുവദിച്ചത്. രണ്ടാം ബാച്ച് വിദ്യാർത്ഥികളാണ് ഈ തിളങ്ങുന്ന വിജയം നേടിയത്. ഈ ബാച്ചിലെ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്.കോളേജിലെ ചിട്ടയായ അദ്ധ്യയനം , അദ്ധ്യാപകരുടെ കൂട്ടായ ശ്രമം , ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പി.റ്റി .ഏ നടത്തിയ നിസ്തുലമായ സേവനങ്ങൾ ഇവയെല്ലാം  വിജയം കൈവരിക്കാൻ സഹായിച്ചു.
റാങ്ക് നേടിയ വിദ്യർത്ഥികളെയും അവരെ ഈ ചരിത്ര നേട്ടത്തിലേക്കു കൈപിടിച്ചുയർത്തിയ അധ്യാപകരെയും ശ്രി. സുജിത് വിജയൻ പിള്ള MLA അഭിനന്ദിച്ചു.

Advertisement