വരാനുഗ്രഹവർഷമായി മഹാഗുരുയജ്ഞo

Advertisement

പൻമന:ഒരു വർഷക്കാലം നീണ്ടുനിന്ന മഹാഗുരുവർഷത്തിന് സംമംഗളസമാപനം. ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്‌ദിയുടെ ഭാഗമായി കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉദ്ഘാടനം ചെയ്ത മഹാഗുരുവർഷം വിപുലമായ ആഘോഷപരിപാടികളോടെ പന്മന ആശ്രമത്തിൽ സമാപിച്ചു. ഏകാഹ നാരായണീയ പാരായണയജ്ജ്ഞo, ഭക്തിഗാനസുധ, നൃത്താജ്ഞലി എന്നിവയോടെ പൂർത്തി കരിച്ച മഹാഗുരുവർഷം, ചട്ടമ്പിസ്വാമികളുടെ ആശയങ്ങൾ വിപുലമായി പ്രവർത്തിക്കുന്നതിനുള്ള “മഹാഗുരുകേരളം “പ്രചാരണപദ്ധതിയുടെ തുടക്കം കൂടിയാണെന്ന് വിദ്യാധിരാജഭക്തർ പറഞ്ഞു. കേരളത്തിലും വിദേശത്തുമായി മഹാഗുരുസഭകൾ രൂപീകരിക്കും.