ബസ് കാത്തുനിന്ന വീട്ടമ്മയ്ക്ക്തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക്

Advertisement

ശാസ്താംകോട്ട: ബസ് കാത്തുനിന്ന വീട്ടമ്മയ്ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ശൂരനാട് വടക്ക് പടിഞ്ഞാറ്റക്കിഴക്ക് അമ്പലത്തില്‍ വീട്ടില്‍ ജയ ജോണ്‍സണ്‍ (52)നാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയത്. ഇന്നലെ രാവിലെ ചക്കുവള്ളിക്ക് പടിഞ്ഞാറ് കെസിടി ജംഗ്ഷന് സമീപമാണ് സംഭവം. കാലുകള്‍ക്കാ
ണ് കൂടുതല്‍ പരിക്ക്. തെരുവുനായ്ക്കുള്ള ശല്യം പ്രദേശത്ത് വ്യാപകമായതോടെ ജനങ്ങള്‍ ഭീതിയിലാണ്.