യദു നൽകിയ മൊഴികളിലെ വൈരുദ്ധ്യം വിശദമായി പരിശോധിക്കാൻ പൊലീസ്

Advertisement

തിരുവനന്തപുരം. കെഎസ്ആർടിസി ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദുവിന്റെ മൊഴി വിശദമായി പരിശോധിക്കാൻ പോലീസ്. മൊഴികളിൽ വൈരുദ്ധ്യമുള്ള സാഹചര്യത്തിലാണ് തീരുമാനം. ശാസ്ത്രീയ പരിശോധന ഫലം ഉൾപ്പെടെ ലഭിച്ചതിനുശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഡ്രൈവർ യദു,കണ്ടക്ടർ സുബിൻ , സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവ് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. മൂവരും നൽകിയ മൊഴി വിശദമായി പരിശോധിച്ചു വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് തീരുമാനം.യദു നൽകിയ മൊഴികളിലെ വൈരുദ്ധ്യം പോലീസ് പ്രത്യേകം പരിശോധിക്കും.ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെ വന്നതിനുശേഷം മാത്രം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് പൊലീസ് തീരുമാനം. അതേസമയം മേയർക്കെതിരെ യദു നൽകിയ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി എങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരമാവധി തെളിവ് ശേഖരിച്ച ശേഷം മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എം എൽ എ ഉൾപ്പെടെയുള്ള പ്രതികളുടെ അറസ്റ്റിലേക്ക് കടന്നാൽ മതിയെന്നാണ് നിലവിലെ തീരുമാനം.അതേസമയം കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ഉടൻ ഗതാഗത മന്ത്രിക്ക് കൈമാറും

Advertisement