ഏനാത്ത്:തെക്കൻ ജില്ലക്കാർക്ക് സൂര്യകാന്തി പാടം കാണാൻ ഇനി അതിർത്തി വിടേണ്ട.കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ ഏനാത്തേക്ക് എത്തിയാൽ കാണാം പൂത്തു വിടർന്നു നിൽക്കുന്ന സുന്ദരമായ സൂര്യകാന്തി പാടം.മൂന്ന് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഏനാത്തെ സൂര്യകാന്തി പാടത്തിൽ സൂര്യകാന്തിക്കു പുറമേ തണ്ണിമത്തൻ കൃഷി മുതൽ മീൻ വളർത്തൽ വരെയുണ്ട്.രാസവളം ഒഴിവാക്കി പൂർണമായും
ജൈവകൃഷിയാണ് അവലംബിച്ചിരിക്കുന്നത്.
ഫാമിന് പുറത്ത് എം.സി റോഡരികിലുള്ള ഇവരുടെ ഷോപ്പിൽ നിന്നും വിത്തുകളടക്കമുള്ള ഉല്പന്നങ്ങൾ വാങ്ങാനും കഴിയും.കുളക്കട കൃഷിഭവന്റെ സഹായത്തോടെ അനിൽ കുമാറും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ധരണി ഫാംസാണ് കാഴ്ചക്കാരുടെ മനം കവരുന്നത്.രാവിലെ മുതൽ രാത്രി വരെ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.3 ഏക്കറിലായി പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തി പാടത്ത് ഫോട്ടോ എടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.കൊടും വേനൽ സൂര്യകാന്തിയുടെ സ്വഭാവികതയും അഴകും നിലനിർത്താൻ ധരണി ഫാംസ് പ്രത്യേകം ശ്രദ്ധയും പരിചരണവും നൽകുന്നുണ്ട്.