ഓപ്പറേഷൻ പി-ഹണ്ട്: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവർക്കെതിരെ  വ്യാപക നടപടികളുമായി കൊല്ലം റൂറൽ പോലീസ്

Advertisement

കൊട്ടാരക്കര : സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ ഇന്ന് നടത്തിയ പോലീസ് റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രച്ചരിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 5 മൊബൈൽ ഡിവൈസുകൾ പിടിച്ചെടുത്തു.ഇന്ന് രാവിലെ ആറുമണി മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരേസമയം നടത്തിയ റെയ്ഡുകളിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനായി ഉപയോ​ഗിച്ച 5 മൊബൈൽഫോണുകൾ പിടിച്ചെടുത്തത്.
കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി. എസ് ന്റെ നിർദേശാനുസരണം ആണ് റെയ്ഡ് നടത്തിയത്. കൊല്ലം റൂറൽ അഡിഷണൽ എസ്.പി സാഹിർ എസ്. എം ന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒ മാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുത്തു. കുണ്ടറ, പൂയപ്പള്ളി, ഈസ്റ്റ് കല്ലട, തെന്മല എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈൽ ഡിവൈസുകൾ ഫോറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു കൊടുക്കും.
കുട്ടികൾക്ക് നേരെയുള്ള ലൈഗിംകാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പോലീസ് ഇത്തരം റെയ്ഡുകൾ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവർക്കെതിരെ കൊല്ലം റൂറൽ പോലീസ് നടപടികൾ ഊർജിതമായി തുടരുന്നതായിരിക്കും എന്ന് ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി.എസ് അറിയിച്ചു.

Advertisement