ശാസ്താംകോട്ട:മനക്കരയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.മനക്കര ഉണ്ണിമന്ദിരത്തിൽ
ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെ
തൊഴിലാളിയായ ഹരിക്കുട്ടൻ പിള്ളയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുകളിൽ കയറാൻ കഴിയാതെ കിണറ്റിൽ അകപ്പെട്ടത്.ഞായർ രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം.വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോസിന്റെ നേതൃത്വത്തിൽ
സ്ഥലത്ത് എത്തുകയും ഫയർമാൻ
വിജേഷ് കിണറ്റിൽ ഇറങ്ങി നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ ഹരിക്കുട്ടൻ പിളളയെ സുരക്ഷിതമായി മുകളിൽ എത്തിക്കുകയുമായിരുന്നു.40 അടി താഴ്ചയും, വായു സഞ്ചാരം കുറവുള്ള കിണറ്റിൽ നിന്നുമാണ് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്,ഗോപൻ
,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
ഡ്രൈവറായ ഹരിലാൽ,ഹോംഗാർഡ് പ്രദീപ്,ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.