കരുനാഗപ്പള്ളി . കഥാപ്രസംഗം എന്ന ജനകീയ കലാരൂപം പിറന്നിട്ട് നൂറുവർഷങ്ങൾ തികയുന്നതിന്റെ ഭാഗമായി കുമാരനാശാൻ സർഗ്ഗഗായതിയുടെ നേതൃത്വത്തിൽ കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് പ്രമുഖ കാഥികർ പങ്കെടുത്ത കഥാപ്രസംഗമേളയും സാംസ്കാരിക സമ്മേളനവും നടന്നു. കഥാപ്രസംഗമേളയിൽ കാഥികരായ സി എൻ സ്നേഹലത, അനിത ചന്ദ്രൻ, തിരുമല വസന്തകുമാരി, കൊല്ലം കാർത്തിക്, ദേവകി രൺ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു.
വൈകിട്ട് ചേർന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പ്രൊഫ വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തി. സി ആര്‍ മഹേഷ് എംഎൽഎ അധ്യക്ഷനായി. തൊടിയൂർ വസന്തകുമാരി സ്വാഗതം പറഞ്ഞു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വിജയകുമാർ, ഉമാസാന്ദ്ര, നന്ദകുമാർ വള്ളിക്കാവ്, അനിൽ ചൂരക്കാടൻ, രാജു മാടമ്പിശ്ശേരി എന്നിവർ സംസാരിച്ചു.കഥാപ്രസംഗകലയിൽ 50 വർഷം പിന്നിട്ട കായംകുളം വിമല, വെൻമണി രാജു, കഥാപ്രസംഗ പരിപോഷകൻ മുട്ടാല സുധാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച കഥാപ്രസംഗവും അരങ്ങേറി.
ചിത്രം: കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.