ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരന്റെ സംസ്ക്കാരം ചൊവ്വാഴ്ച

Advertisement

ശാസ്താംകോട്ട:ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരന്റെ സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും.പുത്തൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട മനക്കര പ്രദീപ് ഭവനിൽ പരേതനായ കരുണാകരൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ പ്രദീപ് കുമാർ (48) തിങ്കൾ പകൽ 11.30 ഓടെയാണ് ഷോക്കേറ്റ് മരിച്ചത്. പവിത്രേശ്വരം ആലുശേരി ഭാഗത്ത് ലൈനിലെ അറ്റകുറ്റപണിക്കിടെയായിരുന്നു അത്യാഹിതം സംഭവിച്ചത്.ഭാര്യ:ലേഖ.മക്കൾ:
അഭിനവ്,അഭിനിത.