ആര്യഭട്ട് – ദൃശ്യ എസ് എസ്എൽ സി മെറിറ്റ് അവാർഡ് വിതരണം ചെയ്തു

Advertisement

ശാസ്താംകോട്ട . ഭരണിയ്ക്കാവ് ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ദൃശ്യ ഓൺലൈൻ ന്യൂസും ചേർന്ന് സംഘടിപ്പിച്ച എസ്.എസ്.എൽ.സി പരീക്ഷയിൽ പത്ത് എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് വിതരണം ശ്രദ്ധേയമായി. കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ താലൂക്കുകളിൽ നിന്നായി 160 ൽ പരം വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി.ഭരണിയ്ക്കാവ് ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന മെറിറ്റ് വിതരണത്തിന് രാവിലെ മുതൽ തന്നെ വിദ്യാർത്ഥികൾ എത്തിച്ചേർന്നിരുന്നു. ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ ബിബി ഫിലിപ്പ് സ്വാഗതം ആശംസിച്ചു.കോവൂർ കുഞ്ഞുമോൻ എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ താലൂക്കിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ സ്ക്കൂളുകൾക്ക് എം.എൽ.എ അവാർഡ് സമ്മാനിച്ചു. പതാരം എസ്.എച്ച്.എസ് ഹെഡ്മിസ്ട്രസ് ശ്രീജ.റ്റി.വി, ഗവ.എച്ച്.എസ്.എസ് പോരുവഴി ഹെഡ്മിസ്ട്രസ് ബിന്ദു.ഒ, പോരുവഴി ജയ ജ്യോതി വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സൗമ്യ.ജെ, നെടിയവിള വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ്സ് പ്രസീദ .ജി, ശാസ്താംകോട്ട ജെ.എം.എച്ച്.എസ് ഹെഡ്മിസ്ട്രസ് എസ്.ശ്രീലത, ശാസ്താംകോട്ട ഗവ.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ്സ് സിന്ധു.ആർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാഗേഷ് ഗുരുകുലം, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ.അജയകുമാർ, ഐ.ഷാനവാസ്, ആര്യഭട്ട് സ്റ്റാഫ് സെക്രട്ടറി വിനീത്.ഒ എന്നിവർ സംസാരിച്ചു. തുടർന്ന് ആര്യഭട്ടിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, വിവിധ സ്ക്കൂളുകളിൽ നിന്നായി എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് വിതരണം ചെയ്തു.

Advertisement