അഞ്ചല്‍. ഇടമുളയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ദമ്ബതികള്‍ക്ക് ക്രൂര മര്‍ദ്ദനം.
വീട് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് വെള്ളവുമായി എത്തിയ ആഷിഖ് ഹുസൈനും ഭാര്യയ്ക്കുമാണ് രണ്ടംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ദമ്ബതികള്‍ക്ക് മര്‍ദ്ദനമേറ്റതോടെ സംഭവം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തുമ്ബിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും പിക്കപ്പ് ഡ്രൈവറായ അഞ്ചല്‍ താഴമേല്‍ സ്വദേശി ആഷിഖും സുഹൃത്ത് അനിയും തമ്മിലായിരുന്നു കൂട്ടത്തല്ല് . വീട് നിര്‍മാണം നടക്കുന്നയിടത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം മറ്റ് വാഹനങ്ങള്‍ക്ക് പോകാനാകാത്ത വിധം റോഡരികില്‍ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം.
വെള്ളം കൊണ്ടുവന്ന പിക്കപ്പ് റോഡില്‍ നിര്‍ത്തിയിട്ട സമയം ബൈക്കില്‍ വരികയായിരുന്ന ഷാനവാസും റിയാസും ദമ്ബതികളുമായി തര്‍ക്കിക്കുകയും തടികഷ്ണം ഉപയോഗിച്ച് ഇരുവരെയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ എത്തിയ പനച്ചവിള സ്വദേശി അനിയെ തടിക്കഷണം കൊണ്ട് ഇവര്‍ അടിച്ചു വീഴ്ത്തി. ആഴത്തില്‍ മുറിവേറ്റു. പരുക്കേറ്റ ദമ്ബതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരോപണ വിധേയനായ ഷാനവാസ് ടിക് ടോകില്‍ വീഡിയോ ഇട്ടതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പരിക്കേറ്റ മറ്റുള്ളവരുടേയും മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് അഞ്ചല്‍ പോലീസിന്റെ തീരുമാനം