ശമ്പള നിഷേധത്തിൽ പ്രതിഷേധിച്ച് കെ എസ് ആർടിസി കരുനാഗപ്പള്ളി യൂണിറ്റിൽ രണ്ടു ദിവസമായിട്ട് പ്രതിഷേധം

Advertisement

കരുനാഗപ്പള്ളി. ശമ്പള നിഷേധത്തിൽ പ്രതിഷേധിച്ചിട്ട് കരുനാഗപ്പള്ളി യൂണിറ്റിൽ രണ്ടു ദിവസമായി പ്രതിഷേധം.  മുഖ്യമന്ത്രി വാക്ക് പാലിക്കുക എല്ലാ മാസവും അഞ്ചാം തീയതി ജീവനക്കാരുടെ ശമ്പളം നൽകുക മെയ് 15 ആയിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ചെയ്ത ജോലിയുടെ കൂലി ഇതുവരെ നൽകിയിട്ടില്ല ഓരോ ജീവനക്കാരനും കുട്ടികളുടെ വിദ്യാഭ്യാസം വൃദ്ധരായ മാതാപിതാക്കളുടെ മരുന്നുവാങ്ങൽ അതുപോലെ തന്നെ ഏകദേശം 90% ജീവനക്കാർക്കും ബാങ്ക് ലോൺ ഉള്ളതാണ്. ഈ ലോൺ ഏകദേശം പത്താം തീയതി നടക്കേണ്ടത് പത്താം തീയതി അടച്ചില്ല എന്നുണ്ടെങ്കിൽ പലിശ അടയ്ക്കേണ്ട ഒരു സംവിധാനമാണ് ബന്ധപ്പെട്ട് കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് വളരെ ഭീമമായ നഷ്ടവും ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതിനൊക്കെ പരിഹാരം കാണുന്നതിനു വേണ്ടി മുഖ്യമന്ത്രി പറഞ്ഞതുപോലെ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുക എന്ന് തന്നെയാണ് സംഘടനയുടെ ആവശ്യമെന്ന് ജീവനക്കാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബിഎംഎസിന്റെ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് യൂണിറ്റ് പ്രസിഡണ്ട് അനൂപ് യൂണിറ്റ് സെക്രട്ടറി ബിജു യൂണിറ്റ് ട്രഷറർ ദിനേശ് കൂടാതെ യൂണിറ്റിലെ  തൊഴിലാളികളും പങ്കെടുത്തു

Advertisement