ആഗ് ഓപ്പറേഷന്‍… കൊല്ലം റൂറലില്‍ നിരവധി പേര്‍ അറസ്റ്റില്‍

Advertisement

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തുടനീളം കേരള പോലീസിന്റെ ആഗ് എന്ന റെയ്ഡ് നടക്കുകയാണ്.
വരുന്ന പത്ത് ദിവസങ്ങളാണ് ഈ ഓപ്പറേഷന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സാമൂഹ്യവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കും എതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലും ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നിര്‍ദ്ദേശാനുസരണം ശക്തമായ പോലീസ് നടപടിയാണ് എടുത്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം റൂറല്‍ ജില്ലയില്‍ നടന്ന റെയ്ഡിന്റെ ഭാഗമായി കരുതല്‍ നടപടികള്‍ ഭാഗമായി 79 പേര്‍ക്കെതിരെയും കാപ്പ പ്രകാരം രണ്ടുപേരെ കൊല്ലം റൂറല്‍ ജില്ലയില്‍ നിന്നും നാടുകടത്തിയിട്ടുള്ളതും, അതിഗുരുതര കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട 14 പേര്‍ ഉള്‍പ്പെടെ 50 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. വാറണ്ട് കേസ്സുകളില്‍ 165 പേരേയും അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. തുടര്‍ ദിവസങ്ങളിലും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസ്സ് അറിയിച്ചിട്ടുള്ളതുമാണ്.