നാലു വർഷ ബിരുദ പഠനം അറിയയേണ്ടല്ലാം,കൈരളി വായനശാലയിൽ ശിൽപശാല

Advertisement

പോരുവഴി :- ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ നാലു വർഷ ബിരുദ പഠനത്തെ (FYUGP) കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി ശിൽപശാല സംഘടിപ്പിക്കുന്നു.
20/05/2024 തിങ്കളാഴ്ച
വൈകിട്ട് 3 മണിക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ ശിൽപശാല ഉദ്ഘാടനം ചെയ്യും.
കൈതപ്പറമ്പ് KVVS കോളേജിലെ ട്രാവൽ & ടൂറിസം ഡിപ്പാർട്ട്‌മെന്റ് ഹെഡും FYUGP അക്കാഡമിക് കോർഡിനേറ്ററുമായ പി അഖിൽ ദേവ് പുതിയ പാഠ്യപദ്ധതിയെ കുറിച്ച് വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബികുമാർ സെക്രട്ടറി കെ.ജയചന്ദ്രൻ എന്നിവർ അറിയിച്ചു.

പങ്കെടുക്കുന്നതിനും അന്വേഷണത്തിനും 9745838619, 9447704084 എന്നി നമ്പറിൽ വിളിക്കാവുന്നതാണ്…