കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ബൈക്ക് മോഷണം വ്യാപകമാകുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്ര ഉത്സവത്തിന്റെ തിരക്കിന്റെ മറവിലാണ് നിരവധി ബൈക്കുകള്‍ മോഷണം പോയത്.
പോലീസ് സ്റ്റേഷന് സമീപമുള്ള ധനകാര്യ സ്ഥാപനത്തിലെയും, ചന്തമുക്കിലെ മൊബൈല്‍ ഷോപ്പ് ഉടയുടെയും ഉള്‍പ്പടെ ഒന്‍പതോളം ബൈക്കുകളാണ് മോഷണം പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പോസ്‌റ്റോഫീസിന് എതിര്‍ വശത്തുള്ള ധനകാര്യ സ്ഥാപനത്തിലെ രണ്ടു സെയില്‍സ് മാനേജര്‍മാരുടെ ബൈക്കുകള്‍ മോഷണം പോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്തിയി
ട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചന്തമുക്കിന് സമീപം വച്ചിരുന്ന മൊബൈല്‍ ഷോപ്പ് ഉടമയുടെ ബൈക്കും മോഷണം പോയിരുന്നു. നിരവധി പരാതികള്‍ ഇത് സംബന്ധിച്ചു ഉയര്‍ന്നെങ്കിലും പോലീസ് അന്വേഷണം നിഷ്‌ക്രീയമാണെന്നാണ് ആക്ഷേപം.
കൊട്ടാരക്കര നഗരത്തില്‍ പല ഭാഗങ്ങളില്‍ വച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. മോഷണങ്ങള്‍ പെരുകിയതോടെ നഗരത്തില്‍ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാണ് പൊതുജനം.