ചവറ: നീണ്ടകര താലൂക്കാശുപത്രിയുടെ എതിര് വശത്തെ വെറോണിക്ക ചെമ്മീന്‍ എക്സ്പോര്‍ട്ടിങ് കമ്പനിയിലെ ഗോ ഡൗണിന് തീ പിടിച്ചു. രാത്രി 8.45- ഓടെയായിരുന്നു സംഭവം.കമ്പനിക്ക് സമീപത്തെ കാര്ട്ടന് സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടുത്തമുണ്ടായത്. കമ്പനിയിലെ കാര്ട്ടന് സൂക്ഷിക്കുന്ന ഗോഡൗണും കാര്‍ട്ടനും പൂര്‍ണമായും കത്തി നശിച്ചു. അഗ്നി രക്ഷ സേനയെത്തി തീ കമ്പനിയുടെ മറ്റ് ഭാഗങ്ങളിലെക്ക് പടരാതിരിക്കാനായിട്ടുള്ള ശ്രമങ്ങള്‍ രാത്രിയും നടത്തി വരുകയാണ് .ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.