കുന്നത്തൂർ എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ജൂലൈയിൽ വനിതാ സമ്മേളനം

Advertisement



ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ 123 കരയോഗങ്ങളിലെയും അതിൽ ഉൾപ്പെട്ട് പ്രവർത്തിക്കുന്ന 503 വനിതാ ധനശ്രീ സ്വയം സഹായ സംഘങ്ങളിലെയും പ്രസിഡന്റ്, സെക്രട്ടറിമാരുടെ നേതൃയോഗം 4 മേഖലകളായി തിരിച്ചു ചേർന്നു.ശൂരനാട് വടക്ക്,പള്ളിക്കൽ പഞ്ചായത്തിലെ 41 കരയോഗങ്ങളുടെയും165 സംഘങ്ങളുടെയും ഭാരവാഹികളുടെ യോഗം ശനിയാഴ്ച രാവിലെ 10.30 നും പോരുവഴി,കുന്നത്തൂർ മേഖലയിൽപ്പെട്ട 45 കരയോഗങ്ങളിലേയും 122 സംഘങ്ങളുടെയും ഉച്ചയ്ക്ക് 2.30 നും എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്നം രജത ജൂബിലി ഹാളിൽ ചേർന്നു. യോഗത്തിൽ വനിതാ സ്വയം സഹായസംഘ പ്രവർത്തനം കാര്യക്ഷമമായി ചിട്ടയോടുകൂടി പ്രവർത്തിപ്പിക്കുന്നതിനും, ആഡിറ്റും,തെരഞ്ഞെടുപ്പും നടത്തുന്നതിനും തീരുമാനിച്ചു.

ആനയടി വില്ലാട സ്വാമി ക്ഷേത്രത്തിലെ കർക്കിടക രാമായണമാസാചരണം,വാവ് ബലി പൃതൃതർപ്പണം എന്നിവ ആഗസ്റ്റ് 4 ന് നടത്തുന്നതിനുള്ള കൂടിയാലോചന യോഗം ജൂൺ 9ന് ഉച്ചയ്ക്ക് 2ന് ക്ഷേത്ര സന്നിധിയിൽ നടക്കും.കരയോഗ വനിതാ സമാജം പ്രസിഡന്റ് സെക്രട്ടറിമാരുടെ നേതൃയോഗം ചേരുന്നതിനും,താലൂക്ക് കേന്ദ്രീകരിച്ച് വനിതാ സമ്മേളനം നടത്തുന്നതിനും,ഓണം വിപണന മേള സംഘടിപ്പിക്കുന്നതിനും, എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ക്ഷേത്ര സന്ദർശന പരിപാടി ആഗസ്റ്റിൽ ഒരുക്കുന്നതിനും നിശ്ചയിച്ചു.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള വിശദീകരണം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,യൂണിയൻ ഭരണസമിതി അംഗങ്ങൾ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,എംഎസ്എസ്എസ്‌ മേഖല കോർഡിനേറ്റേഴ്സ്,കരയോഗം
ആന്റ് സംഘം പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

Advertisement