ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക,എസ് . ദേവരാജൻ

Advertisement

ശാസ്താംകോട്ട. ഓൺലൈൻ വ്യാപാരവും, വിദേശ-സ്വദേശകോർപ്പറേറ്റ് മാളുകളുടെ കടന്നു കയറ്റവും സാമ്പത്തിക മാന്ദ്യവും വ്യാപാരദ്രോഹ നിയമങ്ങളുംമൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ് . ദേവരാജൻ ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് എ.കെ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജി.പുരുഷോത്തമൻ സംഘടന റിപോർട്ടും വി.സുരേഷ് കുമാർ കണക്കും അവതരിപ്പിച്ചു.

എ.കെ.ഷാജഹാൻ (പ്രസിഡന്റ് ) , എ.ബഷീർ കുട്ടി (ജനറൽ സെക്രട്ടറി)
ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ആന്റണി പാസ്റ്റർ, എ.നിസാം, ജി.കെ.രേണുകുമാർ , നിസാം മൂലത്തറ, എ.ബഷീർ കുട്ടി, ജീ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
2024-26 വർഷത്തേക്കുള്ള ഭാരവാഹികളായി
എ.കെ.ഷാജഹാൻ (പ്രസിഡന്റ് ) , എ.ബഷീർ കുട്ടി (ജനറൽ സെക്രട്ടറി), ജീ.അനിൽകുമാർ ( ട്രഷറർ), കെ.ജി.പുരുഷോത്തമൻ , അബ്ദുൽ ജബ്ബാർ , ശശിധരൻ , വി.സുരഷ്കുമാർ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഹാഷിം , എൽ.കുഞ്ഞുമോൻ , സജ്ഞയ്പണിക്കർ , നജീർ (സെക്രട്ടറിമാർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
മരണപ്പെടുന്ന വ്യാപാരി കൂടുംബത്തിന് പത്തു ലക്ഷം രൂപാ ധനസഹായം നൽകുന്ന സ്നേഹസ്പർശം കുടുംബ സുരക്ഷാ പദ്ധതിയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ഭരണിക്കാവ് യൂണിറ്റിനെ യോഗത്തിൽ വച്ച്ജില്ലാകമ്മറ്റിക്ക് വേണ്ടി ഉപഹാരം നൽകി ആദരിച്ചു. ഇനിയും കുടുതൽ വ്യാപാരികളേയും കുടുംബാഗങ്ങളേയും പദ്ധതിയിൽ പങ്കാളികളാക്കണമെന്ന് യോഗം തീരുമാനിച്ചു