മുട്ടച്ചരുവ് കോളനിയില്‍ രാവിലെ നോക്കിയപ്പോള്‍ കിണറില്ല

Advertisement

പടിഞ്ഞാറേകല്ലട. കാരാളിമുക്ക് മുട്ടച്ചരുവ് കോളനിയില്‍ റോഡിനും ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. ദുരന്തം ഒഴിവായി. ഈ പുലര്‍ച്ചെയാണ് കിണര്‍ ഇടിഞ്ഞുതാഴ്ന്നത് .വെസ്റ്റ് കല്ലട പഞ്ചായത്ത് കാരാളി ടൗൺ വാർഡിലെ മുട്ടച്ചരുവ് കോളനിയിൽ താമസിക്കുന്ന റൂഹ ലാൻഡില്‍ യേശുദാസന്‍റെ പുരയിടത്തിൽ നിന്ന കിണറാണ് മൊത്തത്തിൽ ഇടിഞ്ഞു താന്നു പോയത്.

മുട്ടച്ചരുവ് കോളനിയിലെ പത്തോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയമാണ് ഈ കിണർ ആയതിനാൽ ബന്ധപ്പെട്ട പഞ്ചായത്ത്‌,റവന്യു ദുരന്ത നിവാരണ അധികാരികൾ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുരേഷ് ചന്ദ്രന്‍ അഭ്യർത്ഥിച്ചു.

കിണറിനു ചേര്‍ന്നാണ് കോളനി റോഡ് ഇതുവഴി വാഹന ഗതാഗതം അടച്ചിരിക്കയാണ്. ഇതും സ്ഥലവാസികള്‍ക്ക് ദുരിതമായി

Advertisement