പോരുവഴി.പോരുവഴി ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖല പനിച്ച് വിറയ്ക്കുന്നു.ഇവിടെ ഡെങ്കിപ്പനി പടർന്നു പിടിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിൽ അധികമായി.അൻപതിലധികം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.പലരും സ്വകാര്യ ആശുപത്രികളിലടക്കം ചികിൽസ തേടി.ശാസ്താംകോട്ട,കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്.എന്നാൽ പനി വ്യാപകമായിട്ടും ആരോഗ്യ വകുപ്പും,ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.വേണ്ട മുൻ കരുതലുകൾ സ്വീകരിക്കാനും ബോധവത്ക്കരണം നടത്താനും അധികൃതർ തയ്യാറായിട്ടില്ല.ഗ്രാമപഞ്ചായത്തിലെ
12 ,15 വാർഡുകളിലാണ് ഡെങ്കി പനി പടർന്ന് പിടിക്കുന്നത്.ഗ്രാമ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ പനി മൂലം ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ദുരിതമനുഭവിക്കുകയാണത്രേ.രോഗം പടർന്നു പിടിച്ചിട്ടും ജനങ്ങളുടെ ഭീതി അകറ്റാൻ പോലും കഴിയാത്തവരായി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും ആരോഗ്യ വകുപ്പും അധ:പതിച്ചതായും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പോരുവഴി ഹുസൈൻ അറിയിച്ചു.