ശാസ്താംകോട്ട (കൊല്ലം): സമരമുഖങ്ങളിലെ കനൽ വെളിച്ചമായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീറിൻ്റെ
ഓർമ്മകൾക്ക് രണ്ടാണ്ടിൻ്റെ പഴക്കം.കൊല്ലം ഡിസിസി.ജനറൽ സെക്രട്ടറിയായിരിക്കെ 2021 മെയ് 21ന് രാത്രിയിൽ തിരുവനന്തപുരം ശ്രീ ചിത്ര
ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.കേരള വിദ്യാർത്ഥി യൂണിയനിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സുധീര്‍ വളരെ പെട്ടെന്നാണ് സംസ്ഥാന നേതാവായി ഉയർന്നത്.ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിന് കിഴക്കുവശം പഠിപ്പുര പടിഞ്ഞാറ്റയിൽ വീട്ടിൽ ജനിച്ച് സുധീര്‍ കോണ്‍ഗ്രസ് വാർഡ് പ്രസിഡൻറ്,കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ അലങ്കരിച്ചിട്ടുണ്ട്.
സ്വപ്രയത്നം കൊണ്ട് കുന്നത്തൂരിൽ നിന്നും ഉയരങ്ങൾ കീഴടക്കിയ നേതാവായിരുന്നു സുധീർ.മികച്ച പ്രാസംഗികനും സംഘാടകനും ആയിരുന്നു അദ്ദേഹം.തലസ്ഥാനത്ത് അടക്കം സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങളിൽ നെടുനായകത്വം വഹിച്ച നേതാവ് കൂടിയായിരുന്നു സുധീർ. പാഠപുസ്തക സമരത്തിൽ പോലീസിൻ്റെ കിരാത മർദ്ദനത്തിന് ഇരയാകേണ്ടി വന്നു.അന്ന് തലയ്ക്കേറ്റ ക്ഷതമാണ് പിന്നീട് സുധീറിനെ
രോഗബാധിതനാക്കിയത്.2020 അവസാന കാലത്താണ് തല വേദനയുടെ രൂപത്തിൽ രോഗം സുധീറിനെ വേട്ടയാടി തുടങ്ങിയത്.തുടക്കത്തിൽ വലിയ കാര്യമാക്കിയില്ലെങ്കിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിൽ അടക്കം ചികിത്സയിൽ കഴിയേണ്ടിവന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് സജീവം ആകെണ്ടിയിരുന്ന സുധീർ രോഗത്തോടു മല്ലടിച്ച് ആശുപത്രിക്കിടക്കയിൽ ആയിരുന്നു.
സുധീറിൻ്റെ തിരിച്ചു വരവിനായി നാടൊന്നാകെ പ്രാർത്ഥനയോടെ കാത്തിരുന്നു എങ്കിലും2021 മെയ് 20ന് രാത്രിയിൽ ആ ശ്വാസം നിലച്ചു.കോവിഡ് ഭീതികിടയിലും നൂറുകണക്കിനാളുകളാണ് സുധീറിൻ്റെമൃതദേഹം അവസാനമായി ഒരു നോക്ക് കാണുവാൻ കൊല്ലം ഡിസിസി ഓഫീസിലും ഭരണിക്കാവ് കോൺഗ്രസ് ഭവനിലും ശാസ്താംകോട്ടയിലെ അദ്ദേഹത്തിൻ്റെ വസതിയിലും പൊതുദർശനത്തിന് വെച്ചപ്പോൾ എത്തിച്ചേർന്നത്.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന യുവ നേതാവ് കൂടിയായിരുന്നു
സുധീറിന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ശാസ്താംകോട്ട ഗ്രാമോദ്ധാരണ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബുധൻ രാവിലെ അനുസ്മരണവും പായസ വിതരണവും നടത്തും.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യും.യുണൈറ്റഡ് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബുധനാഴ്ച
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സ്നേഹവിരുന്ന് ഒരുക്കും.ശാസ്താംകോട്ടയിൽ 27ന്
വൈകിട്ട് 4ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.കൊടിക്കുന്നിൽ സുരേഷ് എം.പി,എംഎൽഎമാരായ പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ്,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുക്കും.