കൊല്ലത്തിന്‍റെ ചര്‍ച്ചകള്‍ക്ക് ചൂടും രുചിയും പകർന്ന ഇന്ത്യൻ കോഫി ഹൗസിന് ഒടുവിൽ പൂട്ടു വീഴുന്നു

Advertisement

കൊല്ലം . അഞ്ച് പതിറ്റാണ്ടിലേറെയായി കൊല്ലത്തിന്‍റെ ചര്‍ച്ചകള്‍ക്ക് ചൂടും രുചിയും പകർന്ന ഇന്ത്യൻ കോഫി ഹൗസിന് ഒടുവിൽ പൂട്ടു വീഴുന്നു.
നാളെ കോഫി ഹൗസിന് കൊല്ലം ശാഖ പ്രവർത്തനം അവസാനിപ്പിക്കും. സ്ഥാപനത്തിന് താഴിടാൻ വരുമാനത്തിലെ കുറവും ജീവനക്കാരുടെ അപര്യാപ്തതയും അടക്കം മാനേജ്മെൻറിന് കാരണങ്ങള്‍ ഏറെ. വസ്ത്രശാലകളുടെ തെരുവായ പഴയ മെയിന്‍ റോഡില്‍നിന്നും നിലവിലെ മെയിന്‍ റോഡിലേക്കു വന്നിട്ടും സ്ഥാപനം രക്ഷപ്പെട്ടില്ല.

1965 ജൂലൈ 27 നാണ് കൊല്ലത്ത് കോഫി ഹൗസ് പ്രവർത്തനം ആരംഭിച്ചത്. കപ്പലണ്ടി മുക്കിൽ ആയിരുന്നു തുടക്കം. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടം ഒഴിയേണ്ടി വന്നതോടെയാണ് 2014 ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഇതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ഒരുകാലത്ത് കൊല്ലത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായിരുന്നു ഇന്ത്യൻ കോഫി ഹൗസ്.

40 ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് പതിനഞ്ചോളം പേരാണ്. സ്ഥാപനം പൂട്ടുന്നത്തോടെ ബാക്കിയുള്ളവരെ മറ്റു ജില്ലകളിലേക്ക് മാറ്റും. ഇടതു കേന്ദ്രമായ കൊല്ലത്ത് ഒരു തൊഴിലാളി കേന്ദ്രീകൃത സ്ഥാപനം പൂട്ടുന്നതിൽ ആളുകൾക്ക് എതിർപ്പ് ഉണ്ട്‌.

ഒരു വർഷം മുൻപ് അടച്ചുപൂട്ടാൻ തീരുമാനിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലുകളിൽ അന്നത് ഉപേക്ഷിച്ചു പക്ഷേ ജീവനക്കാരെ നിയമിക്കാനോ പുതിയ സ്ഥലം കണ്ടെത്താനോ തയ്യാറാകാത്തത് തിരിച്ചടിയായി. അതേ വേണ്ടെന്നുവച്ചതാണ് ഈ പരമ്പരാഗത സ്ഥാപനത്തെ. കൊല്ലത്തിൻ്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ 59 വർഷം ചേർത്തു വെച്ചപേര് ഇനി വിസ്മൃതിയിലേക്ക്

Advertisement