പശുക്കിടാവിനെ തെരുവുനായകൾ കടിച്ചുകൊന്നു

Advertisement

ശാസ്താംകോട്ട: രണ്ടുമാസം പ്രായമായ പശുക്കിടാവിനെ തെരുവുനായക്കൂട്ടം ക്രൂരമായി കടിച്ചുകൊന്നു. ശൂരനാട് വടക്ക് ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം ക്ഷീരകര്‍ഷകനായ തോണ്ടലില്‍ കൃഷ്ണന്‍കുട്ടി നായരുടെ വീട്ടിലെ പശുക്കിടാവാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചത്തത്.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. വീടിനു പരിസരത്ത് തള്ളപ്പശുവിനോടൊപ്പം നില്‍ക്കുകയായിരുന്ന കിടാവിനെ കൂട്ടമായി എത്തിയ തെരുവുനായകള്‍ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച മുന്‍പാണ് റോഡരികില്‍ ബസ് കാത്തുനിന്ന വീട്ടമ്മയെ കൂട്ടമായി എത്തിയ തെരുവ് നായക്കൂട്ടം ഗുരുതരമായി കടിച്ച് പരിക്കേല്‍പ്പിച്ചത്.