ശാസ്താംകോട്ട. തടാകത്തിന് സാമൂഹിക വിരുദ്ധര്‍ ഭീഷണിയാകുന്നതിന് പരിഹാരമായി പ്രധാനകേന്ദ്രങ്ങളിലും തടാകത്തിലേക്ക് തിരിയുന്ന റോഡുകളിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് തടാകസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ നഗരത്തിലും ഗ്രാമത്തിലുമായി ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിനീരാണ് ഏത് സാമൂഹികവിരുദ്ധ അക്രമത്തിനും വിധേയമാകാവുന്ന തരത്തില്‍ അനാഥമായി കിടക്കുന്നത്. കാലം മാറിയ നിലയ്ക്ക് ഏതു തരം മാരക ആക്രമണങ്ങളേയും ഭയക്കണം. തീരത്തോട് ചേര്‍ന്ന് പ്രധാന പാതയടക്കം കടന്നുപോകുന്നു.
തടാക ജല ചൂഷണത്തിന് അറുതിവരുത്താന്‍ വിഭാവനചെയ്ത ഞാങ്കടവ് പദ്ധതിയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിന് സമ്മർദ്ദം ചെലുത്തണം , ജലചൂഷണം കർശനമായി നിയന്ത്രിക്കണം. മാലിന്യ നിക്ഷേപങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുക, അമ്പലക്കടവിൽ ഗാർഡിനെ വക്കണമെന്ന 2010 ലെ ആവശ്യം നടപ്പാക്കണം. ജൈവ വൈവിധ്യദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ കെവി രാമാനുജന്‍ തമ്പി പ്രഭാഷണവും ശാസ്താംകോട്ട ഭാസ് കാവ്യാലാപനവും നടത്തി. ചെയര്‍മാന്‍ എസ് ബാബുജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി, തുണ്ടില്‍ നൗഷാദ്, ആര്‍.മദനമോഹന്‍, റാംകുമാര്‍, വേങ്ങവഹാബ്, കെ.ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.