കുന്നത്തൂർ താലൂക്കിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു

Advertisement

ശാസ്താംകോട്ട: ശക്തമായ മഴയിൽ കുന്നത്തൂർ താലൂക്കിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു.പോരുവഴി പടിപ്പുരയിൽ വിട്ടിൽ ജി.തങ്കച്ചൻ്റ വീടിൻ്റെ മുകളിലേക്ക് മാഞ്ചിയം മരം പിഴുത് വീണു.വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കും പൈപ്പ് ഫിറ്റിംഗ്സുകളും നശിച്ചു.ഏകദേശം 25000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ കൊപ്പറമുക്ക് മുട്ടത്തയ്യത്ത് ലക്ഷം വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ വീടിന് മുകളിലേക്ക് അയൽ പുരയിടത്തിലെ തെങ്ങ് രാവിലെ 9.30 ന് കടപുഴകി വീഴുകയായിരുന്നു.കിഡ്നി – ക്യാൻസർ രോഗബാധിതനായ മുഹമ്മദ് കുഞ്ഞും രോഗബാധിതയായ ഭാര്യ ആരിഫാ ബീവിയും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നങ്കിലും ആർക്കും
പരിക്കില്ല.വീട് ഭാഗികമായി തകർന്നു .