പാലിയേറ്റീവ് കെയർ പദ്ധതി സിപിഐ സിപിഎം പോരുമൂലം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് അട്ടിമറിച്ചതായി ആരോപണം

Advertisement

ശാസ്താംകോട്ട.ഗൃഹ കേന്ദ്രീകൃത പരിചരണ പരിപാടിയായ പാലിയേറ്റീവ് കെയർ പദ്ധതി സിപിഐ സിപിഎം പോരുമൂലം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് അട്ടിമറിച്ചതായി ആരോപണം .

നിർധനരും നിരാലംബരുമായ കിടപ്പു രോഗികളെ സഹായിക്കുന്ന പദ്ധതിയായ പാലിയേറ്റീവ് കെയർ പരിപാടി കഴിഞ്ഞ 8 മാസമായി അവതാളത്തിലാണ്.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ നിന്ന് ലഭിക്കുന്ന നാമമാത്രമായ മരുന്നും ബ്ലോക്കിൽ നിന്നും ലഭിച്ച തുകയും ഉപയോഗിച്ചാണ് കഴിഞ്ഞ ഒരു വർഷം പേരിന് നടത്തി പോയത്.
രോഗീപരിചരണത്തിനോരോഗികൾക്ക് സഹായ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിലും കെടുകാര്യസ്ഥത കാരണം പഞ്ചായത്തിൻ്റെ പദ്ധതി വിഹിതം ഉപയോഗിക്കുവാൻ സാധിച്ചില്ലെന്ന് പിഎംസിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു.

PMC(പാലിയേറ്റീവ് മാനേജ്മെൻ്റ് കമ്മിറ്റി ) 2023 ആഗസ്റ്റിൽ ചേർന്നതാണ്.
8 മാസത്തിന് ശേഷമാണ് ഇപ്പോൾ കൂടുന്നത് ‘
2024/25 വർഷത്തെ പ്രോജക്ടിൽ പാലിയേറ്റീവിന് 19 ലക്ഷം എന്ന ഹെഡിംങില്‍ വച്ചതല്ലാതെ സ്പ്ളിറ്റ് ചെയ്ത് എഴുതി ചേർക്കാത്തതിനാൽ ഈ മേഖലക്ക് ‘തുക ചെലവഴിക്കുവാൻ സാധിക്കില്ല.
പാലിയേറ്റിവിനായി ഒരു കുടുംബം നൽകിയ ആംബുലൻസ് ടെസ്റ്റ് പണിക്ക് കയറ്റിയിട്ട് പകരം വാഹനം ഏർപ്പാടാക്കി കൊടുക്കുവാൻ ശ്രമിച്ചില്ലെന്ന് പിഎംസി അംഗങ്ങളായ ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് ഗ്രാമപഞ്ചായത്ത് അംഗം ഐ ഷാനവാസ് എന്നിവര്‍ ആരോപിച്ചു. സിപിഎം സിപിഐ പോരുമൂലം പദ്ധതി പാഴാക്കിയെന്നാരോപിച്ച് ഇന്നലെ ചേര്‍ന്ന കമ്മിറ്റിയില്‍ നിന്നും ഇവര്‍ ഇറങ്ങിപ്പോയി.

സിപിഐ സിപിഎം തർക്കം കാരണം സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സിപിഎം പങ്കെടുക്കാതിരുന്നതിനാൽ മാസങ്ങളോളം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൂടുവാർ സാധിച്ചിരുന്നില്ല

Advertisement