അക്ഷരമുറ്റത്തിന്റെ വാതായനങ്ങൾ തുറന്നു ബ്രൂക്ക് ഇന്റർനാഷണൽ

Advertisement

ശാസ്താം കോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ അങ്കണം നവാഗതർക്കായി തുറന്നുനൽകി. KG-3 മുതൽ ഒൻപതാം ക്ലാസ്സുവരെ 2024-25 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ അഡ്മിഷൻ എടുത്ത എല്ലാകുട്ടികളെയും വർണ്ണകാഴ്ചകളൊരുക്കിയും മധുരം നൽകിയും സ്കൂൾ എതിരേറ്റു.പുതിയ കൂട്ടുകാർ പരസ്പരം സ്നേഹം പങ്കുവെച്ചും സൗഹൃദം പുതുക്കിയും സ്കൂൾ മുറ്റത്തു നിറഞ്ഞപ്പോൾ അദ്ധ്യാപകരും സ്കൂൾ മാനേജുമെന്റും ചേർന്ന് അവർക്ക് ഹൃദ്യമായ വരവേല്പ് നൽകി.ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ബ്രൂക്കിന്റെ അക്ഷരമുറ്റത്തെത്തുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഈ അക്ഷരമുറ്റം വിജ്ഞാന സ്ഫോടനത്തിനുള്ള നാന്ദിയാകട്ടെയെന്നു ബ്രൂക്ക് ഡയറക്ടർ റവ.ഫാദർ ഡോ.ജി.എബ്രഹാം തലോത്തിൽ ആശംസസന്ദേശം നൽകി.