ശാസ്താംകോട്ടയിലും ചക്കുവള്ളിയിലും കുട്ടികൾക്കായി പാർക്ക് നിർമ്മിക്കണമെന്ന് ബാലവേദി നേതൃക്യാമ്പ് 

Advertisement


                    ശാസ്താംകോട്ട: ശാസ്താംകോട്ടയിലും, ചക്കുവള്ളിയിലും കുട്ടികൾക്കായി പാർക്ക് നിർമ്മിക്കണമെന്ന് ബാലവേദി ശൂരനാട് മണ്ഡലം നേതൃക്യാമ്പ് ആവശ്യപെട്ടു.
മുൻപ് ശാസ്താംകോട്ടയിൽ കുട്ടികൾക്കായി ഒരു പാർക്ക് ഉണ്ടായിരുന്നു. എന്നാൽ സാമൂഹിക വിരുദ്ധർ ഈ പാർക്ക് നശിപ്പിക്കുകയും ചെയ്തു. ഈ സ്ഥലം ഇപ്പോൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന് അത്തരം പൊതു പാർക്കുകൾ താലൂക്കിൽ ഇല്ല. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.
പോരുവഴി ഇടയ്ക്കാട്ടിൽ മിന്നാമിന്നിക്കൂട്ടം 24 എന്ന പേരിൽ നടന്ന ഏകദിന ക്യാമ്പ്
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേശീയ അവാർഡ് ജേതാവ് ആദിത്യൻ സുരേഷിനെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി കൺവീനർ മനു പോരുവഴി സ്വാഗതം ആശംസിച്ചു. ആർ എസ് അനിൽ, എസ് അനിൽ, ആർ സുന്ദരേശൻ എന്നിവർ സംസാരിച്ചു. വിശാൽ ക്യാമ്പ് ലീഡറും അമൃത, അഭിജിത്ത് എന്നിവർ ഡെപ്യൂട്ടീ ലീഡറുമായിരുന്നു. വെള്ളിത്തിരയിലൂടെ എന്ന വിഷയത്തിൽ സിനിമാ സംവിധായകൻ ആദർശ് എം കൃഷ്ണയും നാടൻ പാട്ടും  ചരിത്രവും എന്ന വിഷയത്തിൽ ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവും നാടൻ പാട്ട് കലാകാരനുമായ ബൈജു മലനടയും ക്ലാസ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. ഭാരവാഹികളായി വിശാൽ ( പ്രസിഡൻ്റ്) അമൃത പി ആർ (വൈസ് പ്രസിഡന്റ്) അമൃത ( സെക്രട്ടറി) അഭിജിത്ത് ( ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement