കൊല്ലം.കേരള പുരാണ പാരായണ സംഘടനയുടെ മുൻ രക്ഷാധികാരി പ്രയാർ ഗോപാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രയാർ പുരസ്കാരത്തിന് മങ്കാട്ട് ആർ പുരുഷൻപിള്ള അർഹനായി. കുണ്ടറ എൽ എം എസിന് കിഴക്ക് മേലേക്കുന്നത് ജംഗ്ഷൻ മങ്കാട്ട് കുടുംബാംഗമാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ ചരമവാർഷികത്തിന്റെ ഭാഗമായി ജൂൺ എട്ടിന് രാവിലെ പത്തിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ കെപിസിസി മുൻ പ്രസിഡൻറ് വി എം സുധീരൻ പുരസ്കാര സമർപ്പണം നിർവഹിക്കും.