കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം; പ്രതി അറസ്റ്റില്‍

Advertisement

കൊട്ടാരക്കര: ഇഞ്ചക്കാട് തിരുവേളിക്കോട് ശ്രീ മഹാദേവക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. തലവൂര്‍ അമ്പലനിരപ്പ് വിശറിയില്‍ ഭവനത്തില്‍ രാഗേഷ് (32)നെയാണ് അറസ്റ്റ് ചെയ്തത്. 25ന് രാത്രിയിലാണ് പ്രതി വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്. കൊട്ടാരക്കര ഐ എസ്എച്ച് ഒ. ബിജു, എസ്‌ഐ സഹില്‍, എസ്‌ഐ ജോണ്‍സന്‍, സിപിഒ ബിനു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement