ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കാരാളി ടൗണിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ നാല് ദിവസമായി രാപകൽ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ചും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാരുടെ നേതൃത്വത്തിൽ ശാസ്താംകോട്ട കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.ട്രാൻസ്ഫോർമറിലെ തകരാറാണ് ദിവസങ്ങൾ നീണ്ട വൈദ്യുതി മുടക്കത്തിന് കാരണമായത്.നാട്ടുകാർക്കൊപ്പം
കാരാളിമുക്കിലെ വ്യാപാരികളും ജനപ്രതിനിധികളും ഉപരോധത്തിൽ പങ്കാളികളായി.മണിക്കൂറുകൾ നീണ്ട
ഉപരോധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ വൈദ്യുതി പുന:സ്ഥാപിക്കുകയും വൈകിട്ടോടെ കാരാളിമുക്കിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ
വൈ.ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്,ആർ.റജില,പൊതു പ്രവർത്തകരായ സുരേഷ് ചന്ദ്രൻ,ഖാലുദീൻ കുട്ടി,ഉണ്ണികൃഷ്ണൻ,ഫൈസൽ ഖാൻ,നിസാം,വ്യാപാരി നേതാക്കളായ നിസാമുദീൻ,ഉണ്ണികൃഷ്ണൻ നായർ,തനിമ മുഹമ്മദ് കുഞ്ഞ്,അബ്ദുൾ റഷീദ്,ആനന്ദൻ,
വിനോദ്,അനിൽ എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.