പാടശേഖരം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നു;കോവൂർ അഞ്ചുകലങ്ങിനു സമീപം വെള്ളക്കെട്ടിൽ വലഞ്ഞ് പ്രദേശവാസികൾ

Advertisement

ശാസ്താംകോട്ട:കരമണ്ണും കെട്ടിടാവശിഷ്ടങ്ങളും ഉപയോഗിച്ച് സ്വകാര്യ വ്യക്തി പാടശേഖരം നികത്തുന്നതിനാൽ മൈനാഗപ്പള്ളി
കോവൂർ അഞ്ചുകലങ്ങിനു സമീപം
പ്രദേശവാസികൾ വെള്ളക്കെട്ടിൽ വലയുന്നു.വെട്ടിക്കോട്ട് ഏലായുടെ ഭാഗമായുള്ള വയൽ ഭാഗമാണ് നികത്തുന്നത്.ഇതിനാൽ പരിസരത്തെ വീട്ടു പുരയിടങ്ങളിൽ നിന്നും വയലിലേക്കുള്ള വെള്ളമൊഴുക്ക് നിലച്ചിരിക്കയാണ്.ഒഴുകി പോകാനുള്ള സൗകര്യം നിലച്ചതോടെ ശക്തമായ മഴയിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.

ചാറ്റൽ മഴയിൽ പോലും വെള്ളക്കെട്ടായി മാറുന്ന പ്രദേശമാണ് അഞ്ചുകലങ്ങ്.ഏറെ നാളായി വില്ലേജ് ഓഫീസർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.അതിനിടെ വെള്ളക്കെട്ടിനെ കുറിച്ച് നാട്ടുകാർ പരാതി അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച
രാവിലെ കുന്നത്തൂർ തഹസിൽദാർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

Advertisement