കരുനാഗപ്പള്ളി.ശക്തമായ കാറ്റിലും മഴയിലും വൻ ആൽമരം കടപുഴകി വീട് ഭാഗികമായി തകർന്നു.ലക്ഷ കണക്കിന് രൂപയുടെ നഷ്ടം’ കരുനാഗപ്പള്ളി പുതിയ കാവ് ദേവീക്ഷേത്ര മൈതാനത്ത് നിന്ന അൻപതിൽപരം വർഷം പഴക്കമുള്ള ആൽമരമാണ് കാറ്റിലും മഴയിലും പെട്ട് രാവിലെ ഒൻപതരയോടെ കടപുഴകി വീണത്.കുലശേഖരപുരം പുന്നക്കുളം വൈഷ്ണവത്തിൽ ഓമന്നക്കുട്ടൻ പിള്ളയുടെ വീടാണ് തകര്‍ന്നത്. സമീപത്തെ വൈദ്യുതി പോസ്റ്റും തകർത്താണ് മരം വീണത്. ഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റണമെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ദേവസ്വം ബോഡിന് പരാതി നൽകിയെങ്കിലും പരിഹാരം കണ്ടില്ല. മേൽക്കൂര ഭാഗികമായി തകർന്നു. ഭിത്തിക്ക് പൊട്ടലുണ്ടായി. ഗ്യാസ് സ്റ്റൗ , വാഷിംഗ് മെഷീന്‍ എന്നിവക്ക് കേട് പാടുകൾ പറ്റി. ലക്ഷങ്ങൾ നഷ്ടം വന്നതായി വീട്ടുടമസ്ഥൻ തയ്യൽ തൊഴിലാളി ഓമനക്കുട്ടൻ പിള്ള പറഞ്ഞു.