കൊട്ടാരക്കരയില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്ന് വീട്ടമ്മയ്ക്ക് പരിക്ക്

Advertisement

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലേ 11-ഓടെ കൊട്ടാരക്കര ചന്തമുക്കില്‍ കിഴക്കേക്കര വെട്ടിക്കാട്ട് വീട്ടില്‍ നാസര്‍ ജലാലുദ്ദീന്റെ വീടാണ് തെങ്ങു വീണ് തകര്‍ന്നത്. മൂന്ന് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. അടുക്കളയില്‍ പാചകം ചെയ്തു കൊണ്ടിരുന്ന നാസറിന്റെ ഭാര്യ ഷാജിത(44)യുടെ മുഖത്തും കഴുത്തിനും അപകടത്തില്‍ പരിക്കേറ്റു.

Advertisement