ശക്തമായ കാറ്റിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി കാഷ്യലിറ്റി കെട്ടിടത്തിൻ്റെ മുകൾഭാഗം ഷീറ്റ് ഒടിഞ്ഞ് മടങ്ങി

Advertisement

ശാസ്താംകോട്ട.ശക്തമായ കാറ്റിൽ താലൂക്ക് ആശുപത്രി കാഷ്യലിറ്റി കെട്ടിടത്തിൻ്റെ മുകൾഭാഗം ഷീറ്റ് ഒടിഞ്ഞ് മടങ്ങി.
ഡയാലിസിസ് മേഖലയിലടക്കം വെള്ളം കയറി. ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് സ്ഥലത്തെത്തി അധികൃതരെ ബന്ധപ്പെട്ട് കരാറുകാരെ എത്തിച്ച് അടിയന്തര നടപടികള്‍ സ്വീകരിച്ചു. അതിശക്തമായ കാറ്റിലാണ് ഷീറ്റ് മടങ്ങിപ്പോയത്. ബ്ളോക്ക് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍, പഞ്ചായത്ത് പ്രസിഡന്റ് ഗീത, അംഗം പ്രസന്നകുമാരി എന്നിവരും സ്ഥലത്തെത്തി ദുരിതാശ്വാസ നടപടികള്‍ക്ക് നേതൃത്വം നല്‍കി