വീട്ടിൽ ഇരുന്ന് പണം ഉണ്ടാക്കാം… പക്ഷേ പണം പോയ വഴി….ഓണ്‍ലൈന്‍ തട്ടിപ്പുകേസിൽ പ്രതി പിടിയില്‍

Advertisement

കൊട്ടാരക്കര: സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ റീലുകള്‍ക്ക് ലൈക്ക് കൊടുക്കുന്ന ജോലി ചെയ്താല്‍ കമ്മീഷന്‍ ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയാള്‍ പിടിയില്‍. മലപ്പുറം, താനൂര്‍ പള്ളിമാന്റെ പുരക്കല്‍ വീട്ടില്‍ ഫാറൂഖ്.പി. പി. (33) ആണ് പിടിയിലായത്.
കൊട്ടാരക്കര പനവേലി സ്വദേശിനിയില്‍ നിന്നും 31,93,500 രൂപ ഇയാള്‍ കബളിപ്പിച്ചെടുക്കുകയായിരുന്നു. കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ രതീഷ്.ജി.എസ്, എസ്ഐമാരായ ദീപക്, പ്രസന്നകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫറൂഖ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണെന്നും കേസ്സിലെ മുഖ്യ ആസൂത്രകരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.