മൃഗാശുപത്രി വളപ്പില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തി

Advertisement

കൊട്ടിയം: മയ്യനാട് പഞ്ചായത്തിന്റെ അധീനതയിലുള്ള മൃഗാശുപത്രി വളപ്പില്‍ നിന്നും മരങ്ങള്‍ മുറിച്ചുകടത്തിയതായി ആക്ഷേപം. മുന്‍ഭാഗത്തു നിന്ന വലിയ ബദാം മരവും കെട്ടിടത്തിന് പിന്നില്‍ നിന്നും മഹാഗണി മരവുമടക്കം നിരവധി മരങ്ങള്‍ മുറിച്ചു മാറ്റി.
നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് മരങ്ങള്‍ മുറിച്ചുകടത്തിയതെന്ന് പറയുന്നു. വിലയേറിയ തടികളടക്കം സ്ഥലത്തു നിന്നും നീക്കം ചെയ്തു. സര്‍ക്കാര്‍ സ്ഥലത്തു നിന്നും സ്വാധീനം ഉപയോഗിച്ച് വിലയേറിയ മരങ്ങള്‍ മുറിച്ചു കടത്തിയതായാണ് ആക്ഷേപം. എന്നാല്‍ കെട്ടിടത്തിന് മുകളിലേക്ക് അപകടകരമാം വിധം നിന്ന മരങ്ങളാണ് മുറിച്ചു മാറ്റിയതെന്ന് പഞ്ചായത്ത് സെക്രട്ടറിയും, വെറ്റിനറി സര്‍ജനും പഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു.