തൂക്കുപാലത്തില്‍ ഫോട്ടോഗ്രാഫി നിരോധനം: പ്രതിഷേധം തുടരുന്നു

Advertisement

പുനലൂര്‍: തൂക്കുപാലത്തില്‍ ഫോട്ടോഗ്രാഫി നിരോധിച്ച പുരാവസ്തു വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ ഫോട്ടോ എടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പുരാവസ്തുവകുപ്പിന്റെ മറ്റ് സംരക്ഷിത സ്മാരകങ്ങളില്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് മാത്രമാണ് ഇവിടെയും നടപ്പാക്കിയിട്ടുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം പുറത്ത് നിന്ന് എത്തിയ വിനോദ സഞ്ചാരികള്‍ ഫോട്ടോ എടുക്കുന്നത് ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ തടഞ്ഞിരുന്നു. 147 വര്‍ഷം പിന്നിടുമ്പോള്‍ ഉണ്ടാകാത്ത നിയമം ഇപ്പോള്‍ കൊണ്ടുവന്നതിലൂടെ പാലത്തിന്റെ പ്രസക്തി ഇല്ലാതാക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു.