കെണിയൊരുക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍; ഈ വര്‍ഷം പിടിയിലായത് 17 പ്രതികള്‍

Advertisement

കൊല്ലം: അനുദിനമുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് അവ
പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള തട്ടിപ്പുകളും വര്‍ദ്ധിക്കുന്നുണ്ട്. ഈ വര്‍ഷം മാത്രം
കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ കൊല്ലം സ്വദേശികളായ പരാതിക്കാര്‍ക്ക് വിവിധ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ട് നഷ്ടമായത്
മൂന്നര കോടിയിലധികം രൂപയാണ്. പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
ഈ വര്‍ഷം മാത്രം 17 പ്രതികളെയാണ് ഡി.സി.ആര്‍.ബി എ.സി.പി ഡോ.ജോസ് ആര്‍
ന്റെ മേല്‍നോട്ടത്തിലും സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ സ്മിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യ്തത്. വര്‍ഷങ്ങളായി ഷെയര്‍ ട്രേഡ് ചെയ്തു
വന്നിരുന്ന കൊല്ലം സ്വദേശിയില്‍ നിന്നും രണ്ട് കോടിയോളം രൂപ ഓണ്‍ലൈനായി
തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ കൂടി കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്യ്തു. ആന്ധ്രാപ്രദേശ് സ്വദേശികളും ദമ്പതികളുമായ ലിസ എന്ന നാഗവെങ്കട സൊജന്യ കുറപതി (34), ഹാരി എന്ന ഹാരിഷ് കുറപതി (47) എന്നിവരാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നവംബര്‍ 10ന് അമേരിക്ക ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇന്‍വെസ്റ്റമെന്റ് കമ്പനിയുടെ പേരില്‍ ഷെയര്‍ ട്രേഡിങ്ങിനെ പറ്റിയുള്ള ഒരു ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക് വാട്‌സാപ്പ് വഴി കൊല്ലം തങ്കശ്ശേരി സ്വദേശിയായ പരാതിക്കാരന് ലഭിച്ചു. പിന്നീട് ഫോണില്‍ വിളിച്ച്
ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡീമാറ്റ് അക്കൗണ്ട് വഴി ബ്ലോക്ക് ട്രെഡിംഗ് ചെയ്യ്താല്‍ അധികം ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് എന്ന പേരില്‍ ഒരു വ്യാജ പോര്‍ട്ടലിന്റെ ലിങ്കും നല്‍കുകയുണ്ടായി. ഈ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളും ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി വലിയ തുകയ്ക്ക് ബ്ലോക്ക് ട്രേഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റിറ്റിയുഷനല്‍ അക്കൗണ്ട് ആരംഭിച്ചു.
പണം ഇന്‍വെസ്റ്റ് ചെയ്യേണ്ട അക്കൗണ്ട് വിവരങ്ങളും നിര്‍ദ്ദേശങ്ങളും വാട്‌സാപ്പ് ഗ്രൂപ്പ് വഴി തട്ടിപ്പ് സംഘം നല്‍കികൊണ്ടിരുന്നു. ആദ്യത്തെ കുറച്ച് തവണകളില്‍ ലാഭവിഹിതം കൃത്യമായി നല്‍കി വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് പരാതിക്കാരന്‍ പല ദിവസങ്ങളിലായി 2 കോടിയോളം വരുന്ന തുക തട്ടിപ്പുകാര്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. ഇതുപയോഗിച്ച് ഈ പോര്‍ട്ടല്‍വഴി ഷെയര്‍ ട്രേഡ് ചെയ്യുനാവശ്യപ്പെടുകയും ഓരോ തവണത്തേയും ലാഭവിഹിതം പോര്‍ട്ടലിന്റെ വാല്ലറ്റില്‍ ക്രെഡിറ്റ് ആയതായി കാണിക്കുകയും ചെയ്യ്തു. പിന്നീട് ലാഭവിഹിതം ഉള്‍പ്പടെ തുക 6 കോടി രൂപയോളമായപ്പോള്‍ പരാതിക്കാരന്‍ അത് പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീണ്ടും ടാക്‌സ് തുക നിക്ഷേപിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കു എന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സൈബര്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ് (27), ഷാഹില്‍ അഹമ്മദ്(26), ആദര്‍ശ് (21), മഖ്ബൂല്‍ മുര്‍ഷിദ് (26), അമല്‍ സത്യന്‍(26), എന്നിവരേയും വയനാട് സ്വദേശികളായ അജ്‌നാസ്(24), ഷെര്‍ബിന്‍ (30), അമാന്‍ അസിഫ്(23) എന്നിവരേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫെയ്‌സ്ബുക്കിലെ പരസ്യം വഴി ട്രേഡിങ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായ പെരു
മണ്‍ സ്വദേശി വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്റെ നിര്‍ദ്ദേശപ്രകാരം ജനുവരി മാസത്തില്‍
വ്യാജ ഷെയര്‍ബ്രോക്കര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഇതുവഴി ഇന്‍സ്റ്റിറ്റിയുഷണല്‍
അക്കൗണ്ട് തുടങ്ങുകയും 19 തവണകളായി 32 ലക്ഷത്തോളം രൂപ ഇന്‍വെസ്റ്റ് ചെയ്യുകയും
ചെയ്തു. തുടര്‍ന്ന് വന്ന വാട്‌സാപ്പ് കോളില്‍ അക്കൗണ്ട് മരവിപ്പിച്ചതായും 53 ലക്ഷം രൂപ
അടക്കണമെന്നും എന്നാല്‍ മാത്രമേ അടച്ച തുകയും ലാഭവിഹിതവും ഉള്‍പ്പടെ തിരികെ
ലഭിക്കുകയുള്ളു എന്നും അറിയിച്ചു. തട്ടിപ്പിനിരയായ വിവരം സൈബര്‍ പോലീസിനെ
അറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്വദേശിയായ വികാസ് (44) നെ ഏപ്രില്‍ മാസത്തില്‍
അറസ്റ്റ് ചെയ്തു.
ഉളിയന്‍കോവില്‍ സ്വദേശിയായ പരാതിക്കാരന്‍ ഫെയ്‌സ്ബുക്കില്‍ കണ്ട പരസ്യം വഴി
വഞ്ചിക്കപ്പെട്ട് ജനുവരി മാസം വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യ്ത് ട്രേഡിങ് നടത്തി
42.5 ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ കേസില്‍ കോഴിക്കോട് സ്വദേശിയായ അശ്വിന്‍
(30) നെയും, ജനുവരി മാസത്തില്‍ ഇരവിപുരം സ്വദേശിനിയുടെ 56.4 ലക്ഷത്തോളം
രൂപ ഇത്തരത്തില്‍ തട്ടിയെടുത്ത കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സാഹിര്‍ (30),
സജാസ് (36) എന്നിവരെയും സൈബര്‍ പോലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍
അന്വേഷണം നടത്തി കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി അന്വേഷിച്ച കൊല്ലം സ്വദേശിനിയുടെ ടെലിഗ്രാം അക്കൗണ്ടില്‍ വന്ന പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോള്‍ ഓണ്‍ലൈനായി ടാസ്‌കുകള്‍ ചെയ്യ്ത് പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം പല ടാസ്‌ക്കുകള്‍ നല്‍കുകയും അതുവഴി 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്യ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കാലടി സ്വദേശിയായ മുഹമ്മദ് സാഹില്‍ (27) നെ സൈബര്‍ പോലീസ് സംഘം മാര്‍ച്ച് മാസം അറസ്റ്റ് ചെയ്തു.

കൊല്ലം സിറ്റി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന്റെ
ഭാഗമായി കേരളത്തിലേത് ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടുകള്‍മരവിപ്പിച്ചിട്ടുണ്ട്. അന്യായമായ ലാഭത്തിന് വേണ്ടി പലരും തട്ടിപ്പ് സംഘങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തുന്നതായും താത്ക്കാലികമായി മറ്റൊരാള്‍ക്ക് പണമിടപാട്
നടത്താന്‍ അനുവദിക്കുന്നതായും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം കണ്ടെ
ത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് അക്കൗണ്ട് വഴി ക്രയവിക്രയം ചെയ്യപ്പെ
ടുന്നതെങ്കില്‍ അക്കൗണ്ട് ഉടമയായ വ്യക്തിയും ആ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നതും
ഇവര്‍ക്കെതിരെയും നിയമനടപടികള്‍ ഉണ്ടാവുന്നതുമാണ്. ഓണ്‍ലൈന്‍ പരസ്യങ്ങളില്‍
ആകൃഷ്ടരായി വ്യാജ ഷെയര്‍ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ തട്ടിപ്പുകാര്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്ന ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെയും ആധികാരികത പരിശോധിക്കുന്നില്ല. വര്‍ദ്ധിച്ച് വരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് പോതുജനങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സാമ്പത്തിക തട്ടിപ്പില്‍പ്പെട്ടാല്‍ എത്രയും വേഗം 1930
എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കുകയും പരാതി രജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു.

തട്ടിപ്പുകള്‍ ഇങ്ങനെ ….
1 ) നിയമപാലകരെന്ന വ്യാജേന തട്ടിപ്പ്
പോലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സി.ബി.ഐ, ഇഡി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്,
സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങിയ
നിയമപാലകരെന്ന വ്യാജേന ബന്ധപ്പെടുന്നു.
വിശ്വസിപ്പിക്കാനായി വീഡിയോ കോള്‍ ചെയ്യുന്നു.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിയമവിരുദ്ധ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെ
ടുത്തുന്നു.
നിയമനടപടികള്‍ ഉണ്ടാവാതിരിക്കാന്‍ നിങ്ങളുടെ അക്കൗണ്ടിലുള്ള പണം പരിശോധനയ്ക്ക്
വിധേയമാക്കണമെന്ന് അറിയിക്കുന്നു.
തുടര്‍ന്ന് പരിശോധനയ്ക്കായി അക്കൗണ്ടിലെ പണം തട്ടിപ്പുകാര്‍ നിര്‍ദ്ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക്
ട്രാന്‍സഫര്‍ ചെയ്യാന്‍ പറയുന്നു.
പണം ട്രാന്‍സഫര്‍ ചെയ്യുന്നതോടെ തട്ടിപ്പ് സംഘം മുങ്ങുന്നു.
ഓര്‍ക്കുക
നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും
നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ
സമ്പാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ല.
2) ട്രേഡിങ്ങ് തട്ടിപ്പ്

സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ട്രേഡിങ്ങ് നടത്തി വന്‍ സാമ്പത്തികലാഭം ഉണ്ടാക്കാമെന്ന്
വാഗ്ദാനം ചെയ്യ്ത് തട്ടിപ്പുകാര്‍ സമീപിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള വാട്‌സാപ്പ്/ടെലഗ്രാം ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു.
തട്ടിപ്പുകാര്‍ നിര്‍ദ്ദേശിക്കുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
വ്യാജ ലാഭക്കണക്കുകളും മറ്റും കാണിച്ച് വിശ്വാസം പിടിച്ച് പറ്റിയ ശേഷം പണം നിക്ഷേപിക്കാന്‍
പ്രേരിപ്പിക്കുന്നു.
നിക്ഷേപിച്ച പണത്തിന് അനുസൃതമായി വലിയ ലാഭം ലഭിച്ചതായി കാണിക്കുകയും വീണ്ടും
കൂടുതല്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പിന്നീട് നിക്ഷേപിച്ച പണമോ ലാഭ വിഹിതമോ പിന്‍വലിക്കാന്‍ കഴിയാതെ കുടുങ്ങുന്നു.
ഓര്‍ക്കുക
സാമ്പത്തിക നിക്ഷേപങ്ങള്‍ എപ്പോഴും സുരക്ഷിത ഇടങ്ങളില്‍ ആകാന്‍ ശ്രദ്ധിക്കുക. ഷെയര്‍
മാര്‍ക്കറ്റിലുള്ള നിക്ഷേപങ്ങള്‍ക്ക് വിശ്വാസ്യതയുള്ള യഥാര്‍ത്ഥമായ ഷെയര്‍ ബ്രോക്കര്‍ വെബ്‌സൈറ്റുകളോ
അപ്ലിക്കേഷനുകളോ മാത്രം ഉപയോഗിക്കുക
3) കസ്റ്റമര്‍ കെയര്‍ തട്ടിപ്പ്
? ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനോ ഗൂഗില്‍ പേ പോലുള്ള യു.പി.ഐ ആപ്പുകളു
ടെയോ മറ്റ് പണമിടപാട് സമ്പന്ധിച്ചുള്ളതോ ആയ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഗൂഗിളില്‍ തിരയ
രുത്. ഇപ്രകാരം ലഭിക്കുന്നവ മിക്കതും വ്യാജമായിരിക്കും.
? ഈ നമ്പറുകളിലേക്ക് വിളിക്കുന്നതോടെ തട്ടിപ്പ് സംഘങ്ങള്‍ സഹായിക്കാനെന്ന വ്യാജേന ‘ടീം
വ്യൂവര്‍’, ‘എനി ഡെസ്‌ക്ക്’ പോലെയുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്നു.
? ശേഷം ഒ.ടി.പി , പാസ്‌വേര്‍ഡ് പോലെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം തട്ടിപ്പ് നട
ത്തുന്നു.
? ഗൂഗിളില്‍ തിരയുമ്പോള്‍ ആദ്യം ലഭിക്കത്തക്കവിധം വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചാണ്
ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഓര്‍ക്കുക
ഔദ്യോഗിക സൈറ്റുകളില്‍ നിന്ന് മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാ
സങ്ങള്‍ എന്നിവ ശേഖരിക്കുക.
4) വ്യാജ ലിങ്കുകള്‍ വഴി തട്ടിപ്പ്
? വിവിധ സ്ഥാപനങ്ങളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാമെന്ന വ്യാജേന ബന്ധപ്പെടുന്നു.
? വാഗ്ദാനങ്ങള്‍ നല്‍കിയോ ഭയപ്പെടുത്തിയോ അവര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരി
പ്പിക്കുന്നു.
? ലിങ്കില്‍ ക്ലിക്ക് ചെയ്യ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യിക്കുന്നു.

? തുടര്‍ന്ന് സ്‌ക്രീന്‍ ഷെയറിലൂടെ ഫോണിലുള്ള സ്വാകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാ
ക്കിയ ശേഷം തട്ടിപ്പ് നടത്തുന്നു.
ഓര്‍ക്കുക
അനാവശ്യമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

5) ലോണ്‍ ആപ്പ് തട്ടിപ്പ്
? നിമിഷങ്ങള്‍ക്കുള്ളില്‍ വ്യവസ്ഥകളോന്നുമില്ലാതെ പണം വായ്പയായി അക്കൗണ്ടില്‍ ലഭിക്കുമെന്ന്
വാഗ്ദാനം ചെയ്യ്ത് പ്രലോഭിപ്പിക്കുന്നു.
? അതിനായി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നു.
? ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം നിങ്ങള്‍ നല്‍കുന്ന അനുവാദത്തിലൂടെ നിങ്ങളുടെ സ്വകാര്യ വിവ
രങ്ങല്‍ ശേഖരിക്കുന്നു.
? തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങളുടെ സ്വകാര്യത കവര്‍ന്നെടുത്ത് ഭീഷണിപ്പെടുത്തി പണം
ഈടാക്കുന്നു.
ഓര്‍ക്കുക
സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ലോണ്‍ ആപ്പുകളെ ആശ്രയിക്കാതിരിക്കുക. ഫോണില്‍ വിശ്വാ
സ്യതയുള്ളയും ആവശ്യമുള്ളതുമായ ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.
6) ഒ.ടി.പി തട്ടിപ്പ്
? ബാങ്കില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ആണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെടുന്നു.
? നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് വിശ്വാസം നേടിയെടുക്കുന്നു.
? തുടര്‍ന്ന് ഫോണില്‍ വന്നിരിക്കുന്ന ഒ.ടി.പി പറഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെടുന്നു.
? അങ്ങനെ ചെയ്യ്തില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ആകുമെന്നോ, അക്കൗണ്ടിലുള്ള പണം നഷ്ടമാകുമെന്നോ
പറഞ്ഞ് ഭയപ്പെടുത്തുന്നു.
? ഒ.ടി.പി പറഞ്ഞു കൊടുക്കുന്നതോടെ പണം തട്ടിയെടുക്കുന്നു.
ഓര്‍ക്കുക
എ.ടി.എം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തിരക്കി ബാങ്കില്‍ നിന്ന് നിങ്ങളെ വിളിക്കില്ല.

Advertisement