എക്സൈസ് വകുപ്പ് മന്ത്രി രാജിവയ്ക്കണം:കെപിസിസി ഗാന്ധിദർശൻ സമിതി

Advertisement

ശാസ്താംകോട്ട:പണപ്പിരിവ് നടത്തി മദ്യനയത്തെ അട്ടിമറിക്കുന്ന എക്സൈസ് വകുപ്പ് മന്ത്രി രാജിവെച്ച് പുറത്തു പോകണമെന്ന് കെപിസിസി ഗാന്ധിദർശൻ സമിതി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഡ്രൈഡേ ദിനത്തിലും, അവധി ദിവസങ്ങളിലും ബാറുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നതിൽ നിന്നും സർക്കാർ പിന്മാറണം.സ്കൂൾ തുറക്കുന്ന കാലയളവിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ പൊലീസ് നടപടിയെടുക്കണം.സംസ്ഥാന
സർക്കാരിന്റെ മദ്യ നയത്തിനെതിരെ സമരപരിപാടിയുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലട അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ആശാരമേശ്‌,ദിനകർ കോട്ടക്കുഴി,കുന്നിൽ ജയകുമാർ, കൃഷ്ണകുമാർ,ആർ.ഡി പ്രകാശ്,ബി.പ്രേംകുമാർ, ശാന്തകുമാരിയമ്മ,ഷീജ രാധാകൃഷ്ണൻ,അസൂറ അർത്തിയിൽ,ഷീജാ സുകുമാരൻ,ദുലാരി,സമിതി കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് പ്രദീപ് എന്നിവർ സംസാരിച്ചു.