മൈനാഗപ്പള്ളി:ഗ്രാമപഞ്ചായത്തിൽ 4.5 ലക്ഷത്തോളം രൂപ ചിലവാക്കി നടപ്പിലാക്കിയ 8,9 ക്ലാസുകളിൽ പഠിക്കുന്ന എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മേശയും ഡെസ്കും വിതരണം ചെയ്തു.പ്രസിഡൻ്റ് പി.എം സെയ്ദ് വിതരണോദ്ഘാടനം നിർവഹിച്ചു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജലജ രാജേന്ദ്രൻ,ബിന്ദു മോഹൻ,ബിജുകുമാർ,ഷാജി ചിറക്കുമേൽ,ലാലീ ബാബു,വർഗീസ് തരകൻ,ബിജികുമാരി,അനന്തു ഭാസി,അജി ശ്രീക്കുട്ടൻ,സെക്രട്ടറി ഷാനവാസ്,നിർവ്വഹണ ഉദ്യോഗസ്ഥ ബീന എന്നിവർ പങ്കെടുത്തു.