മുഖത്തല കണിയാംതോട്ടിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല

Advertisement

കൊട്ടിയം: മുഖത്തല കണിയാംതോട്ടിൽ ഒഴുക്കിൽപ്പെട്ടയാളെ ഇന്നലെ നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. മുഖത്തല കുറുമണ്ണ വയലിൽ വീട്ടിൽ നൂഹ് എന്ന് വിളിക്കുന്ന സലിം(47) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെ 6.30മുതൽ രാത്രി 7.30വരെ കടപ്പാക്കട ഫയർഫോഴ്‌സ് സേനാംഗങ്ങളും സ്‌കൂബ ടീമും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനത്ത മഴയിൽ കണിയാതോട്ടിലെ ഒഴുക്ക് വർദ്ധിച്ചതും തിരച്ചിലിന് തടസമായി. തോട്ടിൽ തിരച്ചിലിന് തടസമായിരുന്ന കുളവാഴകൾ ഉൾപ്പെടെയുള്ളവ മാറ്റി തിരച്ചിൽ ശക്തമാക്കിയെങ്കിലും സലീമിനെ കണ്ടെത്താനായില്ല. ചൊവാഴ്ച രാത്രി വൈകും വരെ തിരച്ചിൽ നടത്തിയിട്ടും ആളെകണ്ടെത്താനാകാത്തതിനെ തുടർന്നാണ് ചൊവാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചത്് നാട്ടുകാരും ഫയർഫോഴ്‌സിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. ചൊവാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. കണിയാംതോട്ടിന്റെ കരയിൽ നിൽക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു് . ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് കടപ്പാക്കട ഫയർഫോഴ്‌സ് അറിയിച്ചു.

Advertisement