എംസി റോഡിൽ ലോവർ  കരിക്കത്ത് മണ്ണിടിച്ചിൽ ഭീഷണി

Advertisement

കൊട്ടാരക്കര എംസി റോഡിൽ ലോവർ കരിക്കം ഭാഗത്തു മണ്ണിടിച്ചിൽ ഭീഷണി. അനധികൃതമായ കുന്നിടിച്ചു കടത്തൽ വ്യാപകമായ ലോവർ കരിക്കം ഭാഗത്താണ് മഴ ശക്തമായതോടെ എം സി റോഡിന്റെ അരികത്തു നിൽക്കുന്ന കുന്നുകൾ  റോഡിലേക്ക്  ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായി കുന്നിടിച്ചിൽ മൂലം ബാക്കിയുള്ള കുന്നുകൾ വലിയ തോതിൽ ഇടിഞ്ഞു വീഴാറായ സാഹചര്യം നിലനിൽക്കുന്നുണ്ട്. മണിക്കൂറിൽ ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന എംസി റോഡിൽ കുന്നിടിഞ്ഞു അപകട സാധ്യത നിലനിൽക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണാതെ ജിയോളജി, റവന്യു ഉദ്യോഗസ്ഥർ  അനധികൃതമായി  മണ്ണെടുക്കാൻ അനുമതി നൽകിയത്  അനധികൃത കുന്നിടിക്കൽ മാധ്യമങ്ങൾ പല തവണ  ചൂണ്ടികാണിച്ചെങ്കിലും   ഇവർക്കെതിരെയോ  മണ്ണ് മാഫിയകൾക്കെതിരെയോ നടപടി എടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യായില്ല എന്നതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ അപകടാവസ്ഥ.

Advertisement