ദേശീയപാതയിൽ ഈയ്യാനം ജംഗ്ഷനു സമീപം മരത്തിന്റെ ശിഖരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

Advertisement

ചക്കുവള്ളി:കൊല്ലം – തേനി ദേശീയപാതയിൽ ഈയ്യാനം ജംഗ്ഷനു സമീപം മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ മഴയെ തുടർന്നാണ് കഴിഞ്ഞ ദിവസം മരത്തിന്റെ ശിഖരങ്ങൾ നിലം പതിച്ചത്.പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് കൂറ്റൻ ശിവരങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.ചാരുംമൂട് – ചക്കുവളളി റോഡിൽ ചക്കുവള്ളി മുതൽ അരീക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈവേ അതോറിറ്റിയെ പലതവണ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട് അടിയന്തരമായി അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ സുനിതാ ലത്തീഫ് ആവശ്യപ്പെട്ടു,

Advertisement