ജില്ലയില്‍ കഴിഞ്ഞദിവസത്തെ മഴയിലും കാറ്റിലുംപെട്ട് കരുനാഗപ്പള്ളി താലൂക്കിലെ ഒരു വീടിനും കൊല്ലം താലൂക്കിലെ മൂന്ന് വീടുകള്‍ക്കും കുന്നത്തൂര്‍ താലൂക്കിലെ ഒരു വീടിനും പത്തനാപുരം താലൂക്കിലെ ഒരു വീടിനും ഭാഗികമായ നാശനഷ്ടം. പുനലൂര്‍ താലൂക്കിലെ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ആകെ 5,40,000 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
നിലവിലുള്ള 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുകയാണ്. കുടുംബങ്ങള്‍ – 556, പുരുഷന്‍മാര്‍ – 552, സ്ത്രീകള്‍ – 711, കുട്ടികള്‍ – 356, മുതിര്‍ന്ന പൗരന്‍മാര്‍- 156, അംഗപരിമിതര്‍ – 7, ഗര്‍ഭിണികള്‍ – 3 എന്നിങ്ങനെ ആകെ 1619 പേരുണ്ട്. കരുനാഗപ്പള്ളി താലൂക്കിലെ പാവുമ്പ വില്ലേജിലെ അമൃത യു.പി.എസില്‍ ഒരു ക്യാമ്പും, കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് വടക്ക് വില്ലേജിലെ തെന്നല സര്‍ക്കാര്‍ യു.പി.എസില്‍ ഒരു ക്യാമ്പും പുതിയതായി തുടങ്ങി.
ശൂരനാട് വില്ലേജിലെ ക്യാമ്പ് വിവരങ്ങള്‍: കുടുംബങ്ങള്‍ – 43, പുരുഷന്‍മാര്‍ – 52 (1 അംഗപരിമിതന്‍), സ്ത്രീകള്‍ – 68, കുട്ടികള്‍ – 34, മുതിര്‍ന്ന പൗരന്‍മാര്‍ – 32 എന്നിങ്ങനെ ആകെ – 154 പേര്‍.
പാവുമ്പ വില്ലേജിലെ ക്യാമ്പ് വിവരങ്ങള്‍: കുടുംബങ്ങള്‍ -37, പുരുഷന്‍മാര്‍ – 37, സ്ത്രീകള്‍ – 40, കുട്ടികള്‍ – 9, മുതിര്‍ന്ന പൗരന്‍മാര്‍ – 28 എന്നിങ്ങനെ ആകെ – 86 പേരുണ്ട്.
ജില്ലയൊട്ടാകെ ആകെ ക്യാമ്പുകള്‍ – 15, കുടുംബങ്ങള്‍ – 636, പുരുഷന്‍മാര്‍ – 641, സ്ത്രീകള്‍ – 819, കുട്ടികള്‍ -399, മുതിര്‍ന്ന പൗരന്‍മാര്‍ – 216, അംഗ പരിമിതര്‍ – 8, എന്നിങ്ങനെ ആകെ – 1859 പേരാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 3.34 ഹെക്ടര്‍ കൃഷിനാശത്തിലൂടെ 8.39 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 72 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്.