മഴ… കൊല്ലത്ത് കുത്തൊഴുക്കിൽ കാണാതായത് മൂന്നുപേരെ…ഒരാളുടെ മൃതദേഹം കിട്ടി

Advertisement

കൊട്ടിയം: കനത്ത മഴയെത്തുടർന്ന് മുഖത്തല കണിയാംതോട്ടില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. മുഖത്തല കുറുമണ്ണ വയലില്‍ വീട്ടില്‍ ഇബ്രാഹിംകുട്ടി – കാസിം ബീവി ദമ്പതികളുടെ മകന്‍ നൂഹ് എന്ന് വിളിക്കുന്ന സലിം(47) ആണ് കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ടത്. ഇന്നലെ രാവിലെ 6.30മുതല്‍ രാത്രി 7.30വരെ കടപ്പാക്കട ഫയര്‍ഫോഴ്സ് സേനാംഗങ്ങളും സ്‌കൂബ ടീമും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സിനൊപ്പം തെരച്ചിലില്‍ ഒപ്പമുണ്ടായിരുന്നു.

കനത്ത മഴയിൽ പിറവന്തൂര്‍ വില്ലേജിലെ വത്സലയെ കല്ലടയാറ്റിലും ആദിച്ചനല്ലൂര്‍ വില്ലേജിലെ രാജശേഖരന്‍ നായരെ കല്ലടയാറ്റിലും വീണ് കാണാതായി, ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Advertisement